സഞ്ജു ഫീല്‍ഡില്‍ ധോണിയെപ്പോലെയാണെന്നും തന്റെ ഏറ്റവും പ്രിയപ്പെട്ട ഐപിഎല്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെന്നും ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹാല്‍. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ചഹാല്‍. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഒരു ബൗളറെന്ന നിലയില്‍ തനിക്കുണ്ടായ വളര്‍ച്ച സഞ്ജുവിന് അവകാശപ്പെട്ടതാണെന്നും ചഹാല്‍ പ്രതികരിച്ചു. സഞ്ജു ധോണിയെ പോലെ വളരെ ചില് ആയ വ്യക്തിയാണ്. തന്റെ ബൗളിംഗില്‍ 10 ശതമാനം വളര്‍ച്ച സംഭവിച്ചതിന് പിന്നില്‍ സഞ്ജുവിന്റെ പങ്ക് ഉണ്ടെന്നും ചഹാല്‍ വ്യക്തമാക്കി. ആര്‍സിബിയില്‍ എട്ട് വര്‍ഷം തന്റെ ക്യാപ്റ്റനായിരുന്ന കോലിയെ പിന്തള്ളിയാണ് ചഹാല്‍ സഞ്ജുവിനെ തെരഞ്ഞെടുത്തത്.
സഞ്ജുവിന് കീഴില്‍ രാജസ്ഥാന് റോയല്‍സ് നിരയിലെത്തിയ ചഹാല്‍ കഴിഞ്ഞ സീസണില്‍ പര്‍പ്പിള്‍ ക്യാപിന് ഉടമയായിരുന്നു. 17 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റാണ് കഴിഞ്ഞ സീസണില്‍ ചഹാല്‍ നേടിയത്. ഇത്തവണ ഇതുവരെ ആറ് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റ് നേടിയ ചഹാല്‍ അഞ്ചാം സ്ഥാനത്താണ്.