ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: വിജയിച്ചാല്‍ 13.22 കോടി

Advertisement

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. കഴിഞ്ഞ വര്‍ഷത്തെ സമ്മാനത്തുകയില്‍ നിന്ന് മാറ്റമൊന്നുമില്ല. 2021-23 സീസണ്‍ ഫൈനല്‍ വിജയികള്‍ക്ക് 13.22 കോടി ലഭിക്കുക. റണ്ണേഴ്സപ്പിന് 6.61 കോടി രൂപയാണ് സമ്മാനത്തുക. ജൂണ്‍ ഏഴ് മുതല്‍ ലണ്ടനിലെ ലോര്‍ഡ്സില്‍ നടക്കുന്ന ഡബ്ല്യൂടിസി ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
31.4 കോടിരൂപയാണ് ആകെ സമ്മാനത്തുക. ഒന്‍പത് ടീമുകള്‍ ഇതു പങ്കിടും. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഏകദേശം 3.72 കോടി രൂപ ലഭിക്കും. നാലാം സ്ഥാനത്തേക്ക് കുതിച്ച് കയറിയ ഇംഗ്ലണ്ട് ഏകദേശം 2.9 കോടി രൂപയാണ് നേടുക. അഞ്ചാം സ്ഥാനക്കാരായ ശ്രീലങ്കയ്ക്ക് ലഭിക്കുക ഏകദേശം 1.65 കോടി രൂപയാണ്. ശേഷിക്കുന്ന ടീമുകളായ ന്യൂസിലന്‍ഡ് (നമ്പര്‍.6), പാകിസ്താന്‍ (നമ്പര്‍ 7), വെസ്റ്റ് ഇന്‍ഡീസ് (നമ്പര്‍ 8), ബംഗ്ലാദേശ് (നമ്പര്‍ 9) എന്നിവര്‍ക്ക് ഏകദേശം 82.7 ലക്ഷം രൂപ വീതം പ്രതിഫലം നല്‍കും.

Advertisement