ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് കളിക്കും… റയല്‍ മാഡ്രിഡ് ജേഴ്സിയില്‍ സാദൃശ്യം ചൂണ്ടിക്കാട്ടി ആരാധകര്‍

Advertisement

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി കഴിഞ്ഞ ദിവസമാണ് അഡിഡാസ് പുറത്തിറക്കിയത്. ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങള്‍ക്കായി പ്രത്യേക ജേഴ്സികളാണ് അഡിഡാസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കടും നീല, ഇളം നീല നിറങ്ങളിലും നീല ലൈനുകളുള്ള വെള്ള ജേഴ്സിയുമാണ് ടീമിനായി ഒരുക്കിയത്.
ഇതില്‍ ടെസ്റ്റ് ജേഴ്സി സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ആ ജേഴ്സിയിലെ ഡിസൈനില്‍ സവിശേഷമായൊരു സാദൃശ്യവും ആരാധകര്‍ കണ്ടെത്തി. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഫുട്ബോള്‍ ക്ലബിനായി ജേഴ്സികള്‍ തയ്യാറാക്കുന്നതും അഡിഡാസാണ്. 2022-ല്‍ റയലിനായി അഡിഡാസ് ഡിസൈന്‍ ചെയ്ത ജേഴ്സിയെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ജേഴ്സിയെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. റയല്‍ മാഡ്രിഡ് ജേഴ്സിയില്‍ ഇന്ത്യ ടെസ്റ്റ് കളിക്കാനിറങ്ങുമെന്നായിരുന്നു ഒരു ആരാധകന്റെ കുറിപ്പ്.