ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യക്ക് 100 ശതമാനം പിഴ ചുമത്തി ഐസിസി. മാച്ച് ഫീയുടെ മുഴുവന്‍ തുകയും പിഴയായി ഒടുക്കണം. ഓസ്ട്രേലിയക്കും സ്ലോ ഓവര്‍ റേറ്റിന് ശിക്ഷയുണ്ട്. അവര്‍ മാച്ച് ഫീയുടെ 80 ശതമാനം പിഴയൊടുക്കണം.
ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് അധികമായും പിഴ ശിക്ഷയുണ്ട്. ടീം നല്‍കുന്ന പിഴയ്ക്കൊപ്പം ഗില്‍ 15 ശതമാനം തുക കൂടി അധികം പിഴയടക്കണം. ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനം ചോദ്യം ചെയ്തതാണ് പിഴയൊടുക്കേണ്ടുന്നതിന്റെ കാരണം.
അനുവദിച്ച സമയത്തിനുള്ള ഓവര്‍ എറിഞ്ഞു തീര്‍ക്കാന്‍ ടീമുകള്‍ക്ക് സാധിച്ചില്ലെങ്കില്‍ പിന്നീട് എറിയുന്ന ഓരോ ഓവറിനും ടീമിലെ അംഗങ്ങള്‍ക്ക് 20 ശതമാനം പിഴ ചുമത്തും. അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും ഇന്ത്യ അഞ്ച് ഓവര്‍ കൂടി എറിഞ്ഞു തീര്‍ക്കാനുണ്ടായിരുന്നു. ഓസ്ട്രേലിയ നാല് ഓവറുകളും. പ്ലെയിങ് ഇലവനിലുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് 15 ലക്ഷമാണ് പ്രതിഫലം. ശേഷിക്കുന്ന താരങ്ങള്‍ക്ക് ഏഴ്, അഞ്ച് ലക്ഷം എന്ന നിരക്കിലാണ് പ്രതിഫലം.