ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ പെട്ടെന്നുണ്ടായ മരണം കോവിഡ് വാക്സിന്‍ മൂലമാകാമെന്ന് റിപ്പോര്‍ട്ട്. യുകെ ആസ്ഥാനമായുള്ള ഇന്ത്യന്‍ വംശജനായ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും ഓസ്‌ട്രേലിയന്‍ ഡോക്ടറുമായ അസീം മല്‍ഹോത്രയാണ് പുതിയ കണ്ടെത്തലിന് പിന്നിലെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മരണത്തിന് 9 മാസം മുന്‍പ് അദ്ദേഹം സ്വീകരിച്ച കോവിഡ് എംആര്‍എന്‍എ വാക്‌സിനാകാം അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്ന സംശയമാണ് മല്‍ഹോത്രയും ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ പ്രൊഫഷണല്‍സ് സൊസൈറ്റി (എഎംപിഎസ്) പ്രസിഡന്റ് കൂടിയായ ഡോ ക്രിസ് നീലും പങ്കുവച്ചത്. എന്നാല്‍ പുതിയ വെളിപ്പെടുത്തലുകള്‍ വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്.
52 കാരനായ വോണിന്റെ പോസ്റ്റ്‌മോര്‍ട്ടം കണ്ടെത്തലുകള്‍ കൊറോണറി രക്തപ്രവാഹത്തിന് അല്ലെങ്കില്‍ ഹൃദ്രോഗമാണെന്ന് വെളിപ്പെട്ടതായി കാര്‍ഡിയോളജിസ്റ്റുകളായ ഇരുവരും പറഞ്ഞു. ഒരു കോവിഡ് എംആര്‍എന്‍എ വാക്‌സിന്‍ കൊറോണറി രോഗത്തിന്റെ ദ്രുതഗതിയിലുള്ള ത്വരിതപ്പെടുത്തലിന് കാരണമാകുമെന്ന് തങ്ങളുടെ ഗവേഷണം കാണിക്കുന്നതായി അവര്‍ പറഞ്ഞു, പ്രത്യേകിച്ച് ഇതിനകം നേരിയ ഹൃദയ രോഗം ഉള്ളവരില്‍.
”മുന്‍ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ഇത്രയും ചെറുപ്പത്തില്‍, 52-ാം വയസ്സില്‍ പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചത് തികച്ചും അസാധാരണമാണ്,” ഡോ മല്‍ഹോത്ര പറഞ്ഞു.”അതേ സമയം, അമിതഭാരവും പുകവലിക്കാരനും ആയതിനാല്‍ സമീപ വര്‍ഷങ്ങളില്‍ ഷെയ്‌നിന് ഏറ്റവും ആരോഗ്യകരമായ ജീവിതശൈലി ഉണ്ടായിരുന്നില്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ എന്റെ പിതാവ് വാക്സിന്‍ എടുത്ത് കുറച്ചുദിവസങ്ങള്‍ക്കകമാണ് മരിച്ചത്, അതിനാലാണ് എനിക്ക് സംശയം തോന്നാന്‍ കാരണം.” ഡോക്ടര്‍ പറഞ്ഞു. വോണിനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തായ്‌ലന്‍ഡിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.