എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ വനിത ടീമിന് ഉജ്ജ്വല വിജയം

Advertisement

എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ വനിത ടീമിന് ഉജ്ജ്വല വിജയം. ഫൈനലില്‍ ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കിയാണ് പെണ്‍പുലികള്‍ കിരീടം സ്വന്തമാക്കിയത്. 31 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 128 റണ്‍സ് എന്ന താരതമ്യേന ചെറിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ബംഗ്ലാദേശിന് അടിതെറ്റുകയായിരുന്നു.
96 റണ്‍സ് എടുക്കാനെ ബംഗ്ലാ താരങ്ങള്‍ക്കായുള്ളു. ബംഗ്ലാദേശിന്റെ മൂന്ന് താരങ്ങള്‍ മാത്രമെ രണ്ടക്കം കണ്ടുള്ളൂ. ഇന്ത്യക്ക് വേണ്ടി ശ്രെയങ്ക പാട്ടില്‍ നാലു വിക്കറ്റും, മന്നത് കശ്യപ് മൂന്ന് വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ബാറ്റിംഗില്‍ നിരാശ ആയിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് 127/7 എന്ന സ്‌കോര്‍ മാത്രമെ സ്‌കോര്‍ ചെയ്യാനായുള്ളു. 36 റണ്‍സ് എടുത്ത ദിനേശ് വൃന്ദയും 30 റണ്‍സ് എടുത്ത കനിക അഹുജയും മാത്രമാണ് ബാറ്റു കൊണ്ട് കാര്യമായി തിളങ്ങിയത്. 22 റണ്‍സ് എടുത്ത ഛേത്രി, 13 റണ്‍സ് എടുത്ത ശ്വേത എന്നിവരാണ് രണ്ടക്കം കണ്ട മറ്റു താരങ്ങള്‍.

Advertisement