ഏകദിന ലോകകപ്പ്: മത്സരക്രമം പ്രഖ്യാപിച്ചു… ഇന്ത്യ-പാക് മത്സരം ഒക്ടോബര്‍ 15ന്

Advertisement

ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മില്‍ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ചയാണ് ഉദ്ഘാടന മത്സരം.
ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിനു നടക്കും. ഓസ്‌ട്രേലിയക്കെതിരെ ചെന്നൈ എം ചിദംബരം സ്റ്റേഡിയത്തിലാണ് ഈ മത്സരം. പാകിസ്താനെതിരായ നിര്‍ണായക മത്സരം ഒക്ടോബര്‍ 15ന് അഹമ്മദാബാദിലാണ്. മുംബൈയിലും കൊല്‍ക്കത്തയിലുമാണ് സെമിഫൈനല്‍ മത്സരങ്ങള്‍. നവംബര്‍ 15, 16 തീയതികളിലാവും സെമിഫൈനലുകള്‍. അഹമ്മദാബാദില്‍ നവംബര്‍ 19ന് ഫൈനല്‍ മത്സരം നടക്കും. ഹൈദരാബാദ്, ധരംശാല, ഡല്‍ഹി, ലക്‌നൗ, പൂനെ, ബെംഗളൂരു, എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍. തിരുവനന്തപുരത്ത് മത്സരങ്ങളില്ല.