ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്സി സ്‌പോണ്‍സര്‍;ബൈജൂസ് മാറി… ഇനി ഡ്രീം ഇലവന്‍

Advertisement

ടീം ഇന്ത്യയുടെ പുതിയ ജേഴ്‌സി സ്‌പോണ്‍സറായി പ്രമുഖ ഫാന്റസി ഗെയിമിങ് ആപ്പായ ഡ്രീം ഇലവനെ ബിസിസിഐ പ്രഖ്യാപിച്ചു. ജൂണ്‍ 14നാണ് ബിസിസിഐ ഇതിനായി ടെന്‍ഡര്‍ വിളിച്ചത്. 2023 നവംബര്‍ വരെ ബൈജൂസ് ആപ്പിന് ബിസിസിഐയുമായി താല്‍ക്കാലിക കരാര്‍ നീട്ടാമായിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ തന്നെ കരാര്‍ അവസാനിപ്പിക്കാന്‍ ബിസിസിഐ തീരുമാനിച്ചു.
ഇംഗ്ലണ്ടില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജഴ്‌സി സ്‌പോണ്‍സര്‍ ഇല്ലാതെയാണ് ഇന്ത്യ കളിച്ചിരുന്നത്. ബൈജൂസിന് കരാര്‍ ഉണ്ടായിരുന്ന കാലത്ത് ഓരോ പരമ്പരയിലും ഒരു മത്സരത്തിന് ബിസിസിഐക്ക് 5.50 കോടി രൂപയായിരുന്നു ലഭിച്ചിരുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇത് 1.70 കോടി രൂപയായി കുറച്ചിരുന്നു. ജഴ്‌സിയില്‍ ബൈജൂസ് ലോഗോ വെക്കുന്ന സ്ഥലം മാറുന്നതിനാലായിരുന്നു തുകയില്‍ ഈ കുറവ് വരുത്തിയത്.