ആഷസ് ടെസ്റ്റ്: ബെന്‍ സ്റ്റോക്സിന്‍റെ സെഞ്ചുറി പാ‍ഴായി, ഓസീസിന് 43 റണ്‍സ് ജയം

Advertisement

ആഷസ് പരമ്പരയിൽ നാടകീയതക്കൊടുവില്‍ ലോര്‍ഡ്‌സ് ടെസ്റ്റിലും കങ്കാരുപ്പടയ്ക്ക് വിജയം.
ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ ഒറ്റയാള്‍ പോരാട്ടം ഇംഗ്ലണ്ടിന് അവസാന ഘട്ടം വരെ വിജയപ്രതീക്ഷ നല്‍കിയിരുന്നു.
അത്യന്തം ആവേശവും നാടകീയതയും ചേര്‍ന്ന ആഷസിലെ രണ്ടാം ടെസ്റ്റിൽ 43 റണ്‍സിനാണ് കങ്കാരുപ്പട ജയിച്ചത്. സ്‌കോര്‍: ആസ്‌ത്രേലിയ- 416, 279, ഇംഗ്ലണ്ട്- 325, 327.

371 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 43 റണ്‍സകലെ അവസാനിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ ഒറ്റയാള്‍ പോരാട്ടം ഇംഗ്ലണ്ടിന് അവസാന ഘട്ടം വരെ വിജയപ്രതീക്ഷ നല്‍കിയിരുന്നു. സ്‌റ്റോക്‌സ് 155 റണ്‍സെടുത്തു.
അവസാന ദിവസം 257 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. ആറ് വിക്കറ്റും കൈയിലുണ്ടായിരുന്നു. ഓസ്ട്രേലിയൻ ബോളിംഗ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.