ബംഗ്ലാദേശിനെതിരായ രണ്ടാം ടി-20യില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി ടീമിലെ സ്ഥാനം നിലനിര്‍ത്തി. ആദ്യ കളി മൂന്നോവര്‍ പന്തെറിഞ്ഞ മിന്നു 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.