ലാറയ്ക്ക് പകരം വെട്ടോറി സണ്‍റൈസേഴ്സ് ഹൈദരാബാദിന് പുതിയ പരിശീലകന്‍

Advertisement

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് മുഖ്യ പരിശീലകനും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവുമായ ബ്രയാന്‍ ലാറ സ്ഥാനം ഒഴിഞ്ഞു. ന്യൂസിലന്‍ഡ് മുന്‍താരം ഡാനിയേല്‍ വെട്ടോറിയാണ് പുതിയ കോച്ച്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരിശീലിപ്പിച്ചിട്ടുള്ള വെട്ടോറി നിലവില്‍ ഓസീസ് പുരുഷ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകനാണ്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡാനിയല്‍ വെട്ടോറി ഐപിഎലിലേക്ക് തിരിച്ചെത്തുന്നത്. 2014-2018 കാലയളവില്‍ വെട്ടോറി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (ആര്‍സിബി) പരിശീലിപ്പിച്ചിരുന്നു.