ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; യശസ്വി ജയ്സ്വാളിന്റെ സെഞ്ചുറി മികവില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍

Advertisement

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ നേപ്പാളിനെ പരാജയപ്പെടുത്തി ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 23 റണ്‍സ് ജയത്തോടെ ഇന്ത്യ സെമിയില്‍ കടന്നു. ടി ട്വന്റിയില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടവും ജയ്സ്വാള്‍ നേടി.
കുശാല്‍ ഭുര്‍ട്ടെല്‍ (28), കുശാല്‍ മല്ല (29), ദിപേന്ദ്ര സിങ് ഐറീ (32), സുന്‍ദീപ് ജോറ 29) എന്നിവര്‍ നേപ്പാളിനായി തിളങ്ങി. കരണ്‍ 13 പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ആവേശ് ഖാനും രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ സെഞ്ചുറി മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി. 49 പന്തില്‍ നിന്ന് ഏഴ് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയ്സ്വാളിന്റെ സെഞ്ചുറി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെയും റിങ്കു സിങ്ങും ചേര്‍ന്നാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. റിങ്കു 15 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയപ്പോള്‍ ദുബെ 19 പന്തില്‍ നിന്ന് 25 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 23 പന്തില്‍ നിന്ന് 25 റണ്‍സെടുത്തു. തിലക് വര്‍മ (2), ജിതേഷ് ശര്‍മ (5) എന്നിവര്‍ നിരാശപ്പെടുത്തി.

Advertisement