മഴ നിയമത്തില്‍ പാക്കിസ്ഥാന്‍…. സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി

Advertisement

ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കി പാകിസ്ഥാന്‍. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഡക്ക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരമായിരുന്നു പാകിസ്താന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സാണ് നേടിയത്. രചിന്‍ രവീന്ദ്ര (108), കെയ്ന്‍ വില്യംസണ്‍ (95) എന്നിവരുടെ ഇന്നിംഗ്സാണ് കിവീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 25.3 ഓവറില്‍ ഒന്നിന് 200 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തി.
മഴ കനത്തതോടെ പാകിസ്ഥാനെ 21 റണ്‍സിന് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഫഖര്‍ സമാന്റെ (126) ഇന്നിംഗ്സാണ് പാകിസ്ഥാന് തുണയായത്. തോറ്റെങ്കിലും കിവീസ് പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ തുടരുന്നു. എട്ട് പോയിന്റാണ് ന്യൂസിലന്‍ഡിന്. പാകിസ്ഥാനും എട്ട് പോയിന്റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ പിറകിലാണ്. അഫ്ഗാനിസ്ഥാന്‍ ആറാമതായി.