ഏകദിന ലോകകപ്പിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടത്തില്‍ ബാറ്റിങ് നേടിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. മികച്ച തുടക്കം സമ്മാനിച്ച് രോഹിത് ശര്‍മയാണ് ആദ്യം മടങ്ങിയത്. 24 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും സഹിതം 40 റണ്‍സ് അടിച്ചു കൂട്ടിയാണ് നായകന്‍ ക്രീസ് വിട്ടത്. സ്‌കോര്‍ 5.5 ഓവറില്‍ 62ല്‍ എത്തിയപ്പോഴാണ് ഹിറ്റ്മാന്‍ മടങ്ങിയത്. കഗിസോ റബാഡയ്ക്കാണ് വിക്കറ്റ്. പിന്നാലെ 24 പന്തില്‍ 23 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും പുറത്തായി. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങിനു ഇറങ്ങുകയായിരുന്നു. 23 റണ്‍സുമായി വിരാട് കോഹ്ലിയും 5 റണ്‍സുമായി ശ്രേസ് അയ്യരുമാണ് ക്രീസില്‍.