ലോകകപ്പ് ക്രിക്കറ്റില്‍ നാളെ വാംഖഡെ സ്റ്റേഡിയത്തില്‍ ന്യൂസിലെന്റിനെതിരെ സെമി പോരാട്ടത്തിനായി ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസവും ബയേണ്‍ മ്യൂണിക്ക് വെറ്ററന്‍ താരവുമായ തോമസ് മുള്ളറിന്റെ ആശംസ. ബിസിസിഐ സമ്മാനിച്ച ഇന്ത്യന്‍ ജേഴ്സി അണിഞ്ഞാണ് താരം ടീം ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്നത്.
ജേഴ്സി അണ് ബോക്സിങ് ചെയ്ത് അതെടുത്ത് ധരിച്ചാണ് താരം ആശംസകള്‍ നേര്‍ന്നത്. വിരാട് കോഹ്ലിയെ മെന്‍ഷന്‍ ചെയ്താണ് മുള്ളര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ജേഴ്സി അയച്ചു തന്നതിന് ടീം ഇന്ത്യക്ക് വളരെ അധികം നന്ദി. ലോകകപ്പില്‍ വിജയം ആശംസിക്കുന്നു. ഈ അനുഭവം സന്തോഷകരമാണ്’- താരം വീഡിയോയില്‍ പറയുന്നു.