ഇന്ത്യ-ന്യൂസിലന്റ് സെമി പോരാട്ടം കാണാന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമും എത്തും

Advertisement

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോകകപ്പ് സെമി പോരാട്ടം നാളെ വാംഖഡെയില്‍ അരങ്ങേറുമ്പോള്‍ മത്സരം കാണാന്‍ മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം നായകനും ഇതിഹാസ താരവുമായ ഡേവിഡ് ബെക്കാമും എത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഇന്ത്യയിലെത്തിയിട്ടുണ്ട്.
യൂനിസെഫിന്റെ ഗുഡ്വില്‍ അംബാസഡറാണ് ബെക്കാം. ഐസിസി യുനിസെഫുമായി ചേര്‍ന്നു സ്ത്രീ ശാക്തീകരണം, ലിംഗ സമത്വ വിഷയങ്ങളില്‍ സാമൂഹികമായ ശ്രദ്ധേയ പദ്ധതികള്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായാണ് ബെക്കാമിന്റെ സന്ദര്‍ശനം. നാളെ വാംഖഡെയില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് ആദ്യ സെമി പോരാട്ടം.

Advertisement