ലോകകപ്പ് കിരീടം കൈവിട്ടെങ്കിലും ഓസീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. നായകൻ സൂര്യകുമാർ യാദവ് (80) മുന്നിൽനിന്ന് നയിച്ച മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒരു പന്ത് ബാക്കി നിൽക്കേ മറികടന്നു. 2 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യൻനിരയിൽ ഇഷാൻ കിഷനും (58) അർധ സെഞ്ചറി കണ്ടെത്തി. സ്കോർ: ഓസ്ട്രേലിയ – 20 ഓവറിൽ 3ന് 208. ഇന്ത്യ – 19.5 ഓവറിൽ 8ന് 209. ജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1–0ന് മുന്നിലെത്തി.