ട്രാവിസ് ഹെഡ് ഹൈദരാബാദില്‍, രച്ചിന്‍ രവീന്ദ്ര ചെന്നൈയില്‍

Advertisement

ഐപിഎല്‍ താരലേലത്തില്‍ ലോകകപ്പിലെ ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ട്രാവിസ് ഹെഡിനെ സ്വന്തമാക്കി സണ്‍ റൈസേഴ്സ് ഹൈദരാബാദ്. 6.80 കോടി രൂപയ്ക്കാണ് ട്രാവിസ് ഹെഡിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. ന്യൂസീലന്‍ഡ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രച്ചിന്‍ രവീന്ദ്രയെ ചെന്നൈ 1.80 കോടി രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മീന്‍സ് 20 കോടി എന്ന റെക്കോഡ് തുകയ്ക്കാണ് ഹൈദരാബാദില്‍ എത്തിയത്. വെസ്റ്റ് ഇന്‍ഡീസ് താരം റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.
രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പവലിനായി രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ശക്തമായി ലേലം വിളിച്ചത്. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ ഡല്‍ഹി സ്വന്തമാക്കി. ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനായി ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ശക്തമായി രംഗത്തെത്തി.
ഒടുവില്‍ 3.60 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ബ്രൂക്കിനെ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോ, സ്റ്റീവ് സ്മിത്ത്, മനീഷ് പണ്ടേ, കരുണ്‍ നായര്‍ എന്നിവര്‍ക്കായി ആദ്യ ലേലത്തില്‍ ആരും രംഗത്തുവന്നില്ല. നിലവില്‍ താര ലേലം പുരോഗമിക്കുകയാണ്.