അമ്പയര്‍ ലിഫ്റ്റില്‍ കുടുങ്ങി: ഓസ്ട്രേലിയ-പാകിസ്ഥാന്‍ ക്രിക്കറ്റ് ടെസ്റ്റ് മത്സരം വൈകി

Advertisement

അമ്പയര്‍ ലിഫ്റ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഓസ്ട്രേലിയ-പാകിസ്ഥാന്‍ ക്രിക്കറ്റ് ടെസ്റ്റ് മത്സരം വൈകി. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ആദ്യ ഇടവേളയ്ക്ക് ശേഷം രണ്ടാം സെഷന്‍ മത്സരം നിശ്ചയിച്ച സമയത്ത് പുനഃരാരംഭിക്കാന്‍ കഴിയാതെ വരികയായിരുന്നു.
തേര്‍ഡ് അമ്പയറായ റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്ത് ആണ് ലിഫ്റ്റില്‍ കുടുങ്ങിയത്. അല്‍പ്പസമത്തിനകം പ്രശ്നം പരിഹരിച്ചു. റിച്ചാര്‍ഡ് തേര്‍ഡ് അമ്പയര്‍ സീറ്റില്‍ എത്തിയതോടെ മത്സരം പുനരാരംഭിക്കുകയും ചെയ്തു. അമ്പയര്‍ ലിഫ്റ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മത്സരം വൈകിയ അസാധാരണ സംഭവം സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ബോക്സിങ് ഡേ മത്സരം നടക്കുന്നത്.