രണ്ടാം ഏകദിനത്തിലും ജയിച്ച് കയറി ഓസ്ട്രേലിയന്‍ വനിതകള്‍… ഇന്ത്യയെ മൂന്ന് റണ്‍സിന് തോൽപ്പിച്ചു

Advertisement

അവസാന ഓവര്‍ വരെ ആവേശം നീണ്ട രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയെ വീഴ്ത്തി ഓസ്ട്രേലിയന്‍ വനിതകള്‍. മൂന്ന് റണ്‍സിനാണ് ഓസ്ട്രേലിയയുടെ വിജയം. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് ഓസ്ട്രേലിയ സ്വന്തമാക്കി. വാങ്കഡെയില്‍ ഓസ്ട്രേലിയ മുന്‍പില്‍വെച്ച 259 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് കണ്ടെത്താനായത്. 
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയയുടെ അനബെല്‍ സതര്‍ലന്‍ഡ് ആണ് കളിയിലെ താരം. അവസാന ഓവറില്‍ 17 റണ്‍സ് ആണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മൂന്ന് റണ്‍സ് അകലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. ഇന്ത്യന്‍ നിരയില്‍ റിച്ചാ ഘോഷ് പൊരുതി നോക്കിയെങ്കിലും വിജയ ലക്ഷ്യം മറികടക്കാനായില്ല. 117 പന്തില്‍ നിന്ന് 96 റണ്‍സ് ആണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിച്ചാ ഘോഷ് നേടിയത്. 44 റണ്‍സ് നേടിയ ജെമിമ റോഡ്രിഗസ് ആണ് ഇന്ത്യന്‍ നിരയിലെ രണ്ടാമത്തെ ടോപ് സ്കോറര്‍.

Advertisement