അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം, തുടര്‍ച്ചയായി മൂന്നാം പോരാട്ടത്തിലും ഇന്ത്യന്‍ വിജയം 200ന് മുകളില്‍

Advertisement

ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ടോം ജോണ്‍സിനെ രാജ് ക്ലീന്‍ ബൗള്‍ഡാക്കി. അഞ്ചാം പന്തില്‍ വണ്‍ ഡൗണ്‍ ഇറങ്ങിയ സ്നേഹിത് റെഡ്ഡി എന്നിവരെ റണ്ണെടുക്കാന്‍ അനുവദിക്കാതെ താരം മടക്കി. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ ഓവര്‍ കഴിഞ്ഞപ്പോള്‍ ന്യൂസിലന്‍ഡ് പൂജ്യം റണ്‍സിനു രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലായി.
19 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഓസ്‌ക്കാര്‍ ജാക്സനാണ് ടോപ് സ്‌കോറര്‍. സാക് കമ്മിങ് (16), അലക്സ് തോംപ്സന്‍ (12), ജെംയിസ് നെല്‍സന്‍ (10) എന്നിവരാണ് രണ്ടക്കം കടന്നവര്‍. 28.1 ഓവറില്‍ ന്യൂസിലന്‍ഡിന്റെ ബാറ്റിങ് അവസാനിച്ചു.
മുഷീര്‍ ഖാന്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ ടോപ് സ്‌കോററായി. താരം തകര്‍പ്പന്‍ സെഞ്ച്വറി വീണ്ടും നേടി. 126 പന്തില്‍ 13 ഫോറും മൂന്ന് സിക്‌സും സഹിതം 131 റണ്‍സാണ് താരം കണ്ടെത്തിയത്. ഇതോടെ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ മുഷീര്‍ ഒന്നാം സ്ഥാനത്തു കുതിക്കുന്നു. ഇന്ത്യക്കായി ഓപ്പണര്‍ ആദര്‍ഷ് സിങ് അര്‍ധ സെഞ്ച്വറി നേടി. താരം 52 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഉദയ് സഹാറനാണ് മികവ് പുലര്‍ത്തിയ മറ്റൊരാള്‍. താരം 34 റണ്‍സെടുത്തു. ന്യൂസിലന്‍ഡിനായി മാസന്‍ ക്ലാര്‍ക്ക് നാല് വിക്കറ്റെടുത്തു. റ്യാന്‍ സോര്‍ജസ്, ഇവാല്‍ഡ് ഷ്രൂഡര്‍, സാക് കമ്മിങ്, ഒലിവര്‍ തേവാടിയ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.