ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടം. ലീഡ് 372 ല്‍ എത്തി. നിലവില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ്. മൂന്ന് റണ്‍സുമായി ആര്‍. അശ്വിനും 1 റണ്ണുമായി ബുംറയുമാണ് ക്രീസില്‍.
ഇംഗ്ലണ്ടിനായി ടോം ഹാര്‍ട്‌ലി മൂന്ന്, വെറ്ററന്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍, രഹാന്‍ അഹമദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഷൊയ്ബ് ബഷീര്‍ ഒരു വിക്കറ്റുമെടുത്തു.
ഫോം ഇല്ലായ്മയുടെ പേരില്‍ പഴികേട്ട താരം ഗില്‍ ഒടുവില്‍ അതിനുള്ള മറുപടി ഉജ്ജ്വല സെഞ്ച്വറിയിലൂടെ നല്‍കി. മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണ് ഗില്‍ വിശാഖപട്ടണത്ത് കുറിച്ചത്. സെഞ്ച്വറിയടിച്ചതിനു പിന്നാലെ ശുഭ്മാന്‍ ഗില്‍ പുറത്തായി. താരം 147 പന്തുകള്‍ നേരിട്ട് 11 ഫോറും രണ്ട് സിക്‌സും സഹിതം 104 റണ്‍സ് സ്വന്തമാക്കി. ആറാം വിക്കറ്റായി മടങ്ങിയത് അക്ഷര്‍ പട്ടേല്‍. അര്‍ധ സെഞ്ച്വറി എത്തും മുന്‍പ് താരം മടങ്ങി. അക്ഷര്‍ ആറ് ഫോറുകള്‍ സഹിതം 45 റണ്‍സെടുത്തു.
ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 396 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 253 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്.