മൂന്നാം ടെസ്റ്റ്…. ഇന്ത്യ കരകയറുന്നു; രോഹിതിന് സെഞ്ച്വറി

Advertisement

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി. തന്റെ കരിയറിലെ 11-ാം ടെസ്റ്റ് സെഞ്ച്വറിയാണ് നായകന്‍ കുറിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രോഹിത് 185 പന്തുകള്‍ നേരിട്ട് 12 ഫോറും മൂന്ന് സിക്സും സഹിതം 120 റണ്‍സുമായി ബാറ്റിങ് തുടരുകയാണ്. ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന നിലയിലുമാണ്.
ടോസ് നേടി ഇന്ത്യ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. 33 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ- രവീന്ദ്ര ജഡേജ സഖ്യമാണ് കരകയറ്റിയത്. ഇരുവരും ബാറ്റിങ് തുടരുന്നു.
ജഡേജ ക്യാപ്റ്റനൊപ്പം അര്‍ധ സെഞ്ച്വറിയുമായി പൊരുതുന്നു. താരം 78 റണ്‍സെടുത്തു. യശസ്വി ജയ്സ്വാള്‍ (10), ശുഭ്മാന്‍ ഗില്‍ (0), രജത് പടിദാര്‍ എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ടോം ഹാര്‍ട്ലി ഒരു വിക്കറ്റെടുത്തു.