ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ തന്നെ… ലോക്‌സഭ തെരഞ്ഞെടുപ്പിന് അനുസരിച്ച് ക്രമപ്പെടുത്തും

Advertisement

ഐപിഎൽ ടൂര്‍ണമെന്റിലെ മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍. ഐപിഎല്ലിന്റെ പതിനേഴാമത് സീസണ്‍ മാര്‍ച്ച് 22 ന് ആരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യത്തെ 15 ദിവസത്തെ മത്സരക്രമം മാത്രമാകും ആദ്യം പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം തടസ്സം വരാത്ത രീതിയിലാവും തുടര്‍ന്നുള്ള മത്സരങ്ങള്‍ തീരുമാനിക്കുകയെന്നും ധുമാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ പേരില്‍ ഐപിഎല്‍ വേദി മറ്റൊരു രാജ്യത്തേക്കു മാറ്റില്ലെന്നും അരുണ്‍ ധുമാല്‍ പറഞ്ഞു.