ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ശസ്ത്രക്രിയ വിജയകരം. കണങ്കാലിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ലണ്ടനിവച്ച് താരത്തിന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമാണെന്നു ഷമി തന്നെ വ്യക്തമാക്കി. ഹോസ്പിറ്റലില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും താരം പങ്കുവച്ചു. ജനുവരിയില്‍ പരിക്കിന് ഇഞ്ചക്ഷന് ചെയ്യാനായി ലണ്ടനിലേക്ക് ഷമി പോയിരുന്നു. എന്നാല്‍ ഈ ഇഞ്ചക്ഷന് ഫലം കണ്ടില്ല. പിന്നാലെയാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും താരത്തിന്റെ തിരിച്ചു വരവ് വൈകുമെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും. വരാനിരിക്കുന്ന ടി20 ലോകകപ്പ് പോരാട്ടത്തിന് ഷമി പങ്കെടുക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.