ആദ്യ ദിനത്തിൽ സ്പിൻ കരുത്തിൽ ടീം ഇന്ത്യ

Advertisement

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇംഗ്ലണ്ടിനെ 218 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍. 30 ഓവറിലാണ് ഇന്ത്യ 135 റണ്‍സ് നേടിയത്. അര്‍ധ സെഞ്ച്വറികള്‍ കുറിച്ച ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. 57 റണ്‍സ് എടുത്ത ജയ്‌സ്വാളിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഷോയ്ബ് ബഷീറിനാണ് വിക്കറ്റ്.
83 പന്തില്‍ 52 റണ്‍സുമായി രോഹിത്തും 39 പന്തില്‍ 26 റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. നിലവില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 83 റണ്‍സ് പിന്നിലാണ് ഇന്ത്യ. സ്പിന്നര്‍മാർ തിളങ്ങിയ ആദ്യദിനം ഇംഗ്ലണ്ടിന്റെ പത്തുവിക്കറ്റുകളും നേടിയത് ഇന്ത്യയുടെ മൂന്ന് സ്പിന്നര്‍മാരാണ്. കുല്‍ദീപ് യാദവും അശ്വിനും ജഡേജയും ചേര്‍ന്നാണ് മുഴുവന്‍ വിക്കറ്റുകളും പിഴുതെടുത്തത്. കുല്‍ദീപ് 72 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റുകള്‍ നേടിയപ്പോള്‍ അശ്വിന്‍ 51 റണ്‍സിന് നാലുവിക്കറ്റുകള്‍ നേടി മികച്ച പിന്തുണ നല്‍കി.

Advertisement