മുന്‍ പാകിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ സയ്യിദ് അഹമ്മദ് അന്തരിച്ചു

Advertisement

ലാഹോര്‍: മുന്‍ പാകിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ സയ്യിദ് അഹമ്മദ് (86) അന്തരിച്ചു. 41 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അഹമ്മദ് അഞ്ച് സെഞ്ച്വറികളും 16 അര്‍ധസെഞ്ച്വറികളും ഉള്‍പ്പടെ 2,991 റണ്‍സ് നേടിയിട്ടുണ്ട്. സ്പിന്‍ ബൗളറായ അദ്ദേഹം 22 വിക്കറ്റുകളും വീഴ്ത്തി.
ഇരുപതാം വയസില്‍ 1958-ലെ ബ്രിഡ്ജ്ടൗണ്‍ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അഹമ്മദിന്റെ അരങ്ങേറ്റ മത്സരം. 1973-ല്‍ മെല്‍ബണില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു അവസാന ടെസ്റ്റ് കളിച്ചത്. പാകിസ്ഥാന്റെ ആറാമത്തെ ടെസറ്റ് ക്യാപ്റ്റനാണ് അദ്ദേഹം. മൂന്ന് ടെസ്റ്റുകളില്‍ മാത്രമാണ് അദ്ദേഹം ടീമിനെ നയിച്ചത്.