ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് നാലുവിക്കറ്റിന്റെ തകര്‍പ്പൻ ജയം. പഞ്ചാബ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം നാലുപന്ത് ശേഷിക്കെ ബെംഗളൂരു മറികടന്നു. സീസണിലെ ബെംഗളൂരുവിന്റെ ആദ്യ ജയമാണിത്. അര്‍ധസെഞ്ചുറി നേടിയ വിരാട് കോലിയാണ് മല്‍സരത്തിലെ താരം. സഞ്ജു സാംസണെ മറികടന്ന് ഓറഞ്ച് ക്യാപ് വിരാട് കോലി സ്വന്തമാക്കി.
അവസാനം വരെ ജയ പരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ 18 പന്തില്‍ 48 റണ്‍സ് അടിച്ചുകൂട്ടിയാണ് ദിനേശ് കാര്‍ത്തിക്– മഹിപാല്‍ ലോംറോര്‍ സഖ്യം ബെംഗളൂരുവിന് ജയമൊരുക്കിയത്. കോലി – രജത് പാടിദാര്‍ കൂട്ടികെട്ടില്‍ പത്തോവര്‍ പൂര്‍ത്തിയായപ്പോള്‍ സമ്പാദ്യം 85 റണ്‍സ്. 31 പന്തില്‍ ഫിഫ്റ്റിയടിച്ച് കോലി.
രജതും മാക്സ്്വെല്ലും ഹര്‍പ്രീത് ബ്രാറിന് മുന്നില്‍ വീണതോടെ ബെംഗളൂരു പരുങ്ങലില്‍. പിന്നാലെ 77 റണ്‍സെടുത്ത് കോലിയും പുറത്ത്. ഇംപാക് പ്ലെയറായാണ്, എട്ടുപന്തില്‍ 17 റണ്‍സ് നേടി വിജയംവരെ ക്രീസില്‍ നിന്ന മഹിപാല് ലോംറോര്‍ കളത്തിലറങ്ങിയത്. കാര്‍ത്തിക് നേടിയത് 10 പന്തില്‍ 28 റണ്‍സ്. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നിരയില്‍ തിളങ്ങിയത് 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ മാത്രം. എട്ടുപന്തില്‍ 21 റണ്‍സതെടുത്ത ശശാങ്ക് സിങ്ങിന്റെ ഫിനിഷിങ്ങാണ് സ്കോര്‍ 176 റണ്‍സിലെത്തിച്ചത്.