ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് തകര്‍പ്പന്‍ ജയം. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് കണ്ട ത്രില്ലറില്‍ ജോഷ് ബട്ലറുടെ സെഞ്ചറിക്കരുത്തിലാണ് രാജസ്ഥാന്റെ ജയം. ബട്ലര് പുറത്താവാതെ 107 റണ്‍സെടുത്തു. (9 ഫോറും 6 സിക്സും അടങ്ങിയതാണ് ബട്ലറുടെ ഇന്നിങ്സ്) 224 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന് ഇരുപത് ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സഞ്ജു സാംസണ് 12 റണ്‍സെടുത്ത് പുറത്തായി. റയാന് പരാഗ് (34), റോവ്മാന്‍ പവല്‍(26), യശസ്വി ജയ്സ്വാള്‍ (19) റണ്‍സുമെടുത്ത് പുറത്തായി. കൊല്ക്കത്തയാക്കായി ഹര്‍ഷിത് റാണ, സുനില്‍ നരെയ്ന്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ 12 പോയന്റുമായി രാജസ്ഥാന് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
56 പന്തിൽ ആറു സിക്സറുകളുടെയും 13 ഫോറുകളുടെയും അകമ്പടിയോടെ 109 റൺസെടുത്ത നരെയ്നാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ആദ്യം ബാറ്റ്ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 223 റൺസാണ് അടിച്ചെടുത്തത്. രഘുവംശി( 18 പന്തിൽ 30), ശ്രേയസ് അയ്യർ(7 പന്തിൽ 11), ആന്ദ്രെ റസൽ(10 പന്തിൽ 13), റിങ്കു സിങ് (9 പന്തിൽ 20*) വെങ്കിടേഷ് അയ്യരു(6 പന്തിൽ 8) റണ്‍സെടുത്തു. രാജസ്ഥാനു വേണ്ടി ആവേശ് ഖാൻ, കുൽദീപ് സെൻ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചെഹൽ എന്നിവർ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.