ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത് വ്യത്യസ്തമായ രീതിയില്‍

Advertisement

ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത് വ്യത്യസ്തമായ രീതിയില്‍. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ഏകദിന ലോകകപ്പിനുള്ള 15 അംഗ കിവി സംഘത്തെ പ്രഖ്യാപിച്ചത് ടീമിനെ ഓരോ താരത്തിന്റെയും കുടുംബാംഗങ്ങളായിരുന്നു. മാതാപിതാക്കളോ, ഭാര്യയോ, കുട്ടികളോ ഒക്കെയായിരുന്നു ടീമിനെ പ്രഖ്യാപിച്ചത്.
ഇന്ന് ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപനവും അത്തരമൊരു സര്‍പ്രൈസായി മാറി. രണ്ട് കുട്ടികളാണ് 15 അംഗ സംഘത്തെ പ്രഖ്യാപിച്ചത്. ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ എത്തി മുതിര്‍ന്നവരെ പോലെ ഗൗരവം ഒട്ടും വിടാതെ തന്നെ താരങ്ങളെ പ്രഖ്യാപിച്ചു.
അന്‍ഗസ്, മെറ്റില്‍ഡ എന്നിവരാണ് ടീമിനെ പ്രഖ്യാപിച്ചത്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അവരുടെ ഔദ്യോഗിക എക്സ് പേജില്‍ ഇതിന്റെ വീഡിയോ പങ്കിട്ടു.
ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്ല്യംസന്‍ (ക്യാപ്റ്റന്‍), ഫിന്‍ അല്ലന്‍, ട്രെന്റ് ബോള്‍ട്ട്, മിഷേല്‍ ബ്രെയ്സ്വെല്‍, മാര്‍ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി. ട്രാവലിങ് റിസര്‍വ്: ബെന്‍ സീര്‍സ്.