ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തിന് ഇറങ്ങുന്നു

Advertisement

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ നാളെ തുടങ്ങാനിരിക്കെ ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തിനു ഇറങ്ങുന്നു. ബംഗ്ലാദേശാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം ഇന്ന് രാത്രി എട്ട് മണിക്കാണ് പോരാട്ടം. ന്യൂയോര്‍ക്കിലെ നസോ കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയമാണ് വേദി. ഇന്നത്തെ സന്നാഹ മത്സരത്തിൽ വിരാട് കോഹ്‌ലി കളിക്കില്ല. മൂന്നാം നമ്പറില്‍ കോഹ്‌ലിക്ക് പകരം മലയാളി താരം സഞ്ജു സാംസണിനാണ് സാധ്യത.
ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.