ഇത്തവണ ലോകകപ്പ് കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് റിയാന്‍ പരാഗ്

Advertisement

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മിന്നും താരമാണ് റിയാന്‍ പരാഗ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇത്തവണ താരത്തിന് ഇടം ലഭിച്ചില്ല. ഇപ്പോള്‍ താന്‍ ടി20 ലോകകപ്പ് കാണില്ലെന്നും ഫൈനല്‍ ജയിക്കുന്നത് ആരാണെന്ന് മാത്രമാണ് തനിക്ക് അറിയേണ്ടതെന്നുമാണ് പരാഗിന്റെ പ്രതികരണം.
ടി20 ലോകകപ്പില്‍ ആരൊക്കെ സെമിയിലെത്തുമെന്ന ചോദ്യത്തിനാണ് പരാഗിന്റെ അപ്രതീക്ഷിത പ്രതികരണം. ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പക്ഷപാതപരമായി പോകുമെന്നും സത്യസന്ധമായി പറഞ്ഞാല്‍ ഇത്തവണ ലോകകപ്പ് കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ആരാണ് കിരീടം നേടുന്നത് എന്ന് മാത്രമെ നോക്കുന്നുള്ളൂവെന്നും പരാഗ് പറഞ്ഞു.
ഭാരത് ആര്‍മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോകകപ്പ് കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പരാഗ് തുറന്നു പറഞ്ഞത്. താന്‍ ലോകകപ്പ് കളിക്കുമ്പോള്‍ ആരൊക്കെ സെമിയില്‍ കളിക്കുമെന്ന് ആലോചിക്കാമെന്നും പരാഗ് പറഞ്ഞു.
അതേസമയം ടി20 ടീമിലെടുക്കാത്തതിന്റെ നിരാശയാണ് പരാഗിന്റെ വാക്കുകളില്‍ തെളിഞ്ഞ് നില്‍ക്കുന്നതെന്നും പരാഗ് ഇപ്പോഴും കുട്ടിത്തം മാറാത്ത താരമാണെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.