ടി 20 കരിയർ അവസാനിപ്പിച്ച് രോഹിതും

Advertisement

ലോകകപ്പ്‌ വിജയത്തിന് പിന്നാലെ ടി20 കരിയര്‍ അവസാനിപ്പിച്ച് രോഹിത് ശർമയും. കരിയർ അവസാനിപ്പിക്കാൻ ഇതിലും മികച്ച സമയമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപനത്തിലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് രോഹിത് വിടപറയുന്നത്. 159 മത്സരങ്ങളില്‍ (151 ഇന്നിംഗ്‌സ്) 4231 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് 32.05 ശരാശരിയില്‍ 4231 റണ്‍സ് നേടി. 140.89 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്. പുറത്താവാതെ നേടിയ 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തിയ ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യന്‍ ടീമിനെ നയിക്കുക. നേരത്തെ വിരാട് കോഹ്ലിയും ടി 20യിൽ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു

Advertisement