ഇന്ത്യയുടെ ടി20 ടീമിനെ ഇനി സൂര്യകുമാര്‍ യാദവ് നയിക്കും.
ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പോരാട്ടങ്ങള്‍ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. രാഹുല്‍ ദ്രാവിഡിന്‍റെ പകരക്കാരനായി പരിശീലകനായി എത്തുന്ന ഗൗതം ഗംഭീറിന്‍റെ ആദ്യ പരീക്ഷണ വേദിയാണ് ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍. 5 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് പരമ്പരകളിലുള്ളത്.
ടി20 പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാകുന്നത്. ജൂലൈ 27നാണ് ആദ്യ ടി20. 28, 30, ഓഗസ്റ്റ് 2, 4 തീയതികളിലാണ് ശേഷിക്കുന്ന പോരാട്ടങ്ങള്‍. ഏകദിന മത്സരങ്ങൾ ഓഗസ്റ്റ് 2, 4, 7 തീയതികളിലാണ്.
രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഏകദിന ടീമില്‍ ഉള്‍പ്പെട്ടു. മലയാളി താരം സഞ്ജു സാംസണ്‍ ടി20 പോരാട്ടത്തിനുള്ള ടീമില്‍ ഇടം കണ്ടിട്ടുണ്ട്. ശ്രേയസ് അയ്യര്‍ ഏകദിന ടീമില്‍ തിരിച്ചെത്തി.