ഹർദിക് പാണ്ഡ്യയും മോഡൽ നടാഷ സ്റ്റാൻകോവിച്ചും വേർപിരിഞ്ഞു

Advertisement

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയും സെർബിയൻ മോഡൽ നടാഷ സ്റ്റാൻകോവിച്ചും തമ്മിലുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചു. പരസ്പര സമ്മതത്തോടെയാണ് ബന്ധം പിരിയുന്നതെന്ന് ഹര്‍ദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഹർദികും നടാഷയും വേർപിരിയുകയാണെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു.
അതിനിടെ നടാഷ സ്റ്റാൻകോവിച്ച് കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് ജന്മനാടായ സെർബിയയിലേക്കു പോയി. മകൻ അഗസ്ത്യയും നടാഷയ്ക്കൊപ്പം സെർബിയയിലേക്കു പോയിട്ടുണ്ട്. 2020ലാണ് ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വിവാഹിതരാകുന്നത്. സെർബിയയിൽനിന്നുള്ള മോഡലായ നടാഷ സ്റ്റാന്‍കോവിച് ഏതാനും ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.