രാഹുല്‍ ദ്രാവിഡ് വീണ്ടും രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ കോച്ചായേക്കും

Advertisement

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡ് വീണ്ടും ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ കോച്ചായേക്കും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ശ്രീലങ്കന്‍ മുന്‍ നായകന്‍ കുമാര്‍ സങ്കക്കാരയാണ് രാജസ്ഥാന്‍ ടീമിന്റെ കോച്ചും ക്രിക്കറ്റ് ഡയറക്ടറും. സഞ്ജു സാംസണാണ് രാജസ്ഥാന്‍ ടീം നായകന്‍.
ഇന്ത്യന്‍ ടീം പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതോടെ ഒഴിവു വന്ന ടീം മെന്റര്‍ സ്ഥാനത്തേക്കോ, പരിശീലക സ്ഥാനത്തേക്കോ രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവരാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ശ്രമം നടത്തിയിരുന്നു.