ഇന്ത്യയെ തകര്‍ത്ത് എട്ടുവിക്കറ്റിന് തകര്‍ത്ത് ഏഷ്യാകപ്പ് വനിത ടി20 കീരീടം ശ്രീലങ്ക സ്വന്തമാക്കി. ഹര്‍ഷിത സമരവിക്രമയുടെയും ചമരി അട്ടപ്പട്ടുവിന്റെയു അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ശ്രീലങ്ക വിജയം പിടിച്ചെടുത്തത്. ഫൈനല്‍ മത്സരത്തില്‍ 61 റണ്‍സ് നേടിയതോടെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടം ചമരി അട്ടപ്പട്ടു സ്വന്തമാക്കി. ഹര്‍ഷിത 69 റണ്‍സും കവിഷ ദില്‍ഹരി 30 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി പൂജയും തനൂജയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
നിശ്ചിത ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. ഓപ്പണര്‍ സ്മൃതി മന്ധാന ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടി. താരം 47 പന്തില്‍ 10 ഫോറുകള്‍ സഹിതം 60 റണ്‍സെടുത്തു. 3 ഫോറും ഒരു സിക്‌സും സഹിതം 16 പന്തില്‍ 29 റണ്‍സ് അടിച്ചെടുത്ത ജെമിമ റോഡ്രിഗസും 14 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സ് വാരിയ റിച്ച ഘോഷുമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഷെഫാലി വര്‍മ (16), ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ (11), ഉമ ഛേത്രി (9) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഇരു ടീമുകളും ഒരു മത്സരവും തോല്‍ക്കാതെയാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.