ആരാധകരെ ആശങ്കയിലാക്കി കെ. എല്‍. രാഹുലിന്‍റെ സമൂഹമാധ്യമ പോസ്റ്റ്… വിരമിക്കുന്നുവോ?

Advertisement

ആരാധകരെ ആശങ്കയിലാക്കി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കെ. എല്‍. രാഹുലിന്‍റെ സമൂഹമാധ്യമ പോസ്റ്റ്. കാത്തിരിക്കൂ, ഒരു കാര്യം പറയാനുണ്ടെന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ താരം കുറിച്ചത്.  പിന്നാലെ വിരമിക്കുന്നതായി കുറിപ്പ് പ്രത്യക്ഷപ്പെട്ടെങ്കിലും അത് ഡീലീറ്റ് ചെയ്യുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ടീമില്‍ ഇടം പിടിച്ചതിന് പിന്നാലെയാണ് താരത്തിന്‍റെ പോസ്റ്റെന്നതും ശ്രദ്ധേയമാണ്. 
രാഹുല്‍ ഡീലീറ്റ് ചെയ്ത കുറിപ്പിങ്ങനെ.. ‘ ദീര്‍ഘമായ ആലോചനയ്ക്ക് ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണ്. ക്രിക്കറ്റ് ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായതിനാല്‍ തന്നെ കളി അവസാനിപ്പിക്കാനുള്ള ഈ തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ല. കുടുംബവും സുഹൃത്തുക്കളും സഹതാരങ്ങളും ആരാധകരും നല്‍കിയ പിന്തുണയ്ക്ക് എക്കാലവും കടപ്പെട്ടിരിക്കും. കളിക്കളത്തിനകത്തും പുറത്തും നിന്നും ലഭിച്ച അനുഭവങ്ങള്‍ മറക്കാനാവാത്ത ഓര്‍മകളാണ്. പ്രതിഭാധനരായവര്‍ക്കൊപ്പം രാജ്യത്തെ പ്രതിനിധീകരിക്കാനും കളിക്കാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു. പുതിയ തുടക്കങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ക്രിക്കറ്റിനായി ചിലവഴിച്ച സമയം എക്കാലവും ഓര്‍മയില്‍ ഉണ്ടാകുമെന്നും ഈ യാത്രയില്‍ ഒപ്പമുണ്ടായിരുന്നതിന് നന്ദിയെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 
അതേസമയം, പോസ്റ്റ് പിന്‍വലിക്കപ്പെട്ടതിന് പിന്നാലെ ആരാധകരടക്കം ആശയക്കുഴപ്പത്തിലാണ്. സെപ്റ്റംബര്‍ അഞ്ചിനാരംഭിക്കുന്ന ദുലീപ് ട്രോഫിയില്‍ രാഹുലും അംഗമാണ്.