ടി 20 വനിതാ ലോകകപ്പ് : സെമി പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും

Advertisement

ടി 20 വനിതാ ലോകകപ്പിൽ സെമി പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. വൈകീട്ട് 7.30നാണ് മത്സരം. ഇന്ത്യക്ക് നിലവിൽ റൺ റേറ്റ് കുറവാണ്. ശ്രീലങ്കയെ വൻ മാർജിനിൽ തോൽപ്പിച്ചാലെ ഇന്ത്യക്ക് സെമി സാധ്യത നില നിർത്താനാവൂ.
ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് പരാജയം രുചിച്ച ഇന്ത്യ, രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ കീഴ്‌പ്പെടുത്തിയിരുന്നു. ഇന്ത്യയുടെ പിന്നീടുള്ള മത്സരം നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയോടാണ്.