ദക്ഷിണാഫ്രിക്കയെ മലർത്തിയടിച്ച് ടീം ഇന്ത്യ… സോഷ്യൽ മീഡിയയിൽ സഞ്ജുമയം

Advertisement

ഡര്‍ബന്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തിയ ഇന്ത്യക്ക് 61 റണ്‍സിന്‍റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്‍റെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 17.5 ഓവറില്‍ 141 റണ്‍സിലൊതുങ്ങി. 22 പന്തില്‍ 25 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രവി ബിഷ്ണോയ് 28 റണ്‍സിന് 3 വിക്കറ്റെടുത്തു. ജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 202-8, ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141ന് ഓള്‍ ഔട്ട്.
തുടര്‍ച്ചയായി രണ്ട് ടി20 മത്സരങ്ങളിലും സെഞ്ചുറി അടിച്ചെടുത്തതോടെ സോഷ്യല്‍ മീഡിയയിലെവിടെയും സഞ്ജു മയമാണ്. തുടര്‍ച്ചയായ രണ്ട് ട്വന്‍റി 20യില്‍ സെഞ്ചുറിനേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സഞ്ജു നേടി. സഞ്ജു അടിച്ചു കസറിയതോടെ സോഷ്യല്‍ മീഡിയയിലെവിടെയും സഞ്ജുവിന്‍റെ വിമര്‍ശകര്‍ക്കുള്ള ട്രോളുകളാണ്.  ഗവാസ്ക്കാറിന്റെ ബോധം പോയി എന്ന് പറയുന്നു, ആണോ?, അണ്ണനെന്ത് ആഫ്രിക്ക തുടങ്ങി വിമര്‍ശകരെ ലക്ഷ്യം വെച്ചാണ് കമന്‍റുകളില്‍ അധികവും. 

Advertisement