ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച് 14 മുതല്‍

Advertisement

ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച് പതിനാല് മുതല്‍ മെയ് 25വരെ നടക്കുമെന്ന് ബിസിസിസിഐ. ഞായറാഴ്ച മുതല്‍ ജിദ്ദയില്‍ നടക്കുന്ന ദ്വിദിന മെഗാലേലത്തില്‍ പരിക്കേറ്റ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പേസര്‍ സൗരഭ് നേത്രാവല്‍ക്കര്‍, മുംബൈ താരം ഹാര്‍ദിക് തമോര്‍ എന്നിവരെ ഉള്‍പ്പെടുത്താനും ബിസിസിഐ തീരുമാനിച്ചു.
ഐപിഎല്‍ 2026, ഐപിഎല്‍ 27 പതിപ്പുകള്‍ സമാനമായി രീതിയില്‍ നടത്താനും തീരുമാനമായി. ടൂര്‍ണമെന്റിന്റെ 2026 പതിപ്പ് മാര്‍ച്ച് 15ന് ആരംഭിക്കും. ഗ്രാന്‍ഡ് ഫിനാലെ മെയ് 31 ന് നടക്കും. 2027 എഡിഷന്‍ മാര്‍ച്ച് 14 ന് ആരംഭിച്ച് മെയ് 30 ന് അവസാനിക്കുന്ന തരത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മൂന്ന് ഫൈനല്‍ മത്സരങ്ങളും ഞായറാഴ്ചയാണ് നടക്കുന്നത്.

Advertisement