ടി20 മത്സരത്തില്‍ ഏറ്റവും ചെറിയ സ്‌കോറിന് പുറത്താകുന്ന ടീമെന്ന റെക്കോര്‍ഡ് ഐവറി കോസ്റ്റിന്. നൈജീരിയയോട് 7.3 ഓവറില്‍ വെറും ഏഴ് റണ്‍സിനാണ് ടീം ഔള്‍ ഔട്ടായത്. ടി20 ലോകകപ്പ് ക്വാളിഫയര്‍ മത്സരത്തില്‍ നൈജീരിയ 264 റണ്‍സിന് വിജയിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നൈജീരിയ സെലീം സലാവിന്റെ തകര്‍പ്പന്‍ പ്രകടനത്തോടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടി. 53 പന്തുകളില്‍ നിന്ന് സെലീം 13 ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 112 റണ്‍സ് നേടി. സുലൈമോന്‍ റണ്‍സെവെ (29 പന്തില്‍ ല്‍ 50), ഐസക് ഒക്‌പെ (23 പന്തില്‍ ല്‍ 65*) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.
മറുപടി ബാറ്റിങിന് ഇറങ്ങിയ ഐവറി കോസ്റ്റ് ഏഴ് റണ്‍സിന് എല്ലാവരും പുറത്തായി. ഇടം കയ്യന്‍ സ്പിന്നര്‍മാരായ ഐസക് ദന്‍ലാഡിയും, പ്രോസ്പെര്‍ ഉസേനിയും മൂന്ന് വിക്കറ്റ് വീതം നേടി. ആറ് പന്തില്‍ നിന്ന് 4 റണ്‍സ് എടുത്ത ഔട്ടാര മുഹമ്മദ് ആണ് ഐവറി കോസ്റ്റിന്റെ ടോപ്സ്‌കോറര്‍.
പുരുഷന്‍മാരുടെ ടി20യിലെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് ഇത്. നേരത്തെ പത്ത് റണ്‍സായിരുന്നു ഏറ്റവും കുറഞ്ഞ ടോട്ടല്‍. മംഗോളിയ-സ്പെയിന്‍ മത്സരത്തിലും ഐല്‍ ഓഫ് മാന്‍ -സ്പെയിന്‍ മത്സരത്തിലുമായിരുന്നു കുറഞ്ഞ സ്‌കോര്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ നൈജീരിയയുടെ രണ്ടാമത്തെ വിജയമാണ്. ടി20 മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വിജയമാണ് ഐവറി കോസ്റ്റിനെതിരെ നൈജീരിയ നേടിയത്. ആറ് ടിമുകള്‍ ഉള്ള പട്ടികയില്‍ നൈജീരിയ ഒന്നാമതും ഐവറി കോസ്റ്റ് അവസാനവുമാണ്.