ഇന്ത്യ-ഓസ്ട്രേലിയ അഞ്ചാം ടെസ്റ്റ് സിഡ്നിയില്‍ നടക്കാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് ഇന്ത്യയുടെ പ്ലേയിങ് ഇവവനിലേക്കാണ്. പരമ്പരയില്‍ 2-1ന് പിന്നിട്ട് നില്‍ക്കുന്ന ഇന്ത്യക്ക് പരമ്പര ട്രോഫി നിലനിര്‍ത്താന്‍ അഞ്ചാം ടെസ്റ്റ് ജയിക്കേണ്ടതായുണ്ട്. കഴിഞ്ഞ രണ്ട് തവണയും പരമ്പര നേടിയ ഇന്ത്യക്ക് ഇത്തവണ സമനില പിടിച്ചാല്‍ പോലും പരമ്പര നിലനിര്‍ത്താന്‍ സാധിക്കും. എന്നാല്‍ നിലവിലെ താരങ്ങളുമായി അഞ്ചാം ടെസ്റ്റിനിറങ്ങിയാല്‍ ഇന്ത്യ പ്രയാസപ്പെടും.
അതേസമയം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയോടെ രോഹിത് ശര്‍മയെ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു ഒഴിവാക്കിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. വിരാട് കോഹ്ലിയെ വീണ്ടും ടെസ്റ്റ് ടീം നായകനാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ടെസ്റ്റ് ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും സമീപ കാലത്ത് രോഹിതിന്റെ പ്രകടനം ദയനീയമാണ്. ന്യൂസിലന്‍ഡിനെതിരെ ഹോം ഗ്രൗണ്ടില്‍ 3 ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ പരാജയപ്പെട്ടിരുന്നു.