അണ്ടര്‍ 19 ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ 9 വിക്കറ്റുകള്‍ക്കാണ് ഇന്ത്യന്‍ വനിതകള്‍ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 20 ഓവറില്‍ 113/8 റണ്‍സ് മാത്രമെ നേടാനായിരുന്നുള്ളു. ഇംഗ്ലണ്ടിനായി 45 റണ്‍സുമായി ഡവിനെ പെരിന് ടോപ് സ്കോററായി. വൈഷ്ണവി ശര്‍മ, പരുണിക എന്നിവര്‍ 3 വിക്കറ്റ് വീതവും ആയുശി 2 വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ കമാലിനിയും തൃഷയും ചേര്‍ന്ന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 9 ഓവറില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് സഖ്യം വേര്‍പിരിഞ്ഞത്. തൃഷ 29 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായി. 50 പന്തില്‍ 56 റണ്‍സുമായി കമാലിനിയാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്. സനിക 11
റണ്‍സുമായി പുറത്താകാതെ നിന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.