ഇംഗ്ലണ്ടിന് ബാറ്റിങ്: കോഹ്ലി തിരിച്ചെത്തി; വരുണ്‍ ചക്രവര്‍ത്തിക്ക് അരങ്ങേറ്റം

Advertisement

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 7 ഓവറില്‍ 54 റണ്‍സ് നേടിയിട്ടുണ്ട്. ഫിലിപ്പ് സാള്‍ട്ട്, ബെന്‍ ഡക്കറ്റ് എന്നിവരാണ് ക്രീസില്‍. ആദ്യ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. പേസര്‍ മാര്‍ക്ക് വുഡ് ഇംഗ്ലണ്ട് പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തി. പേസര്‍മാരായ ഗുസ് അറ്റ്കിന്‍സണും ജാമി ഓവര്‍ടണും ഇംഗ്ലണ്ട് ഇലവനിലുണ്ട്.
ഇന്ത്യന്‍ നിരയില്‍ പരിക്കു ഭേദമായി വിരാട് കോഹ്ലി തിരിച്ചെത്തി. ഇതോടെ യശസ്വി ജയ്സ്വാള്‍ ടീമില്‍ നിന്ന് പുറത്തായി. കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തിയും ഇലവനില്‍ ഇടം നേടി. താരത്തിന്റെ ഏകദിന അരങ്ങേറ്റമാണിത്. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍: ഫിലിപ്പ് സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലര്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി ഓവര്‍ടണ്‍, ഗസ് അറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, സാഖിബ് മഹ്‌മൂദ്.

ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

Advertisement