ബംഗലൂരു: ഐപിഎല്‍ 2025 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരു ടീമിന്റെ ക്യാപ്റ്റനെ ഇന്നറിയാം. പുതിയ ക്യാപ്റ്റനെ ടീം മാനേജ്‌മെന്റ് ഇന്ന് പ്രഖ്യാപിക്കും. വിരാട് കോഹ് ലി നായക പുതിയ സീസണില്‍ ടീമിനെ നയിക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ കോഹ് ലി നായകനായേക്കില്ലെന്നാണ് പുതിയ വാർത്തകൾ. ഇന്ത്യൻ താരം രജത് പട്ടീദാറിന്റെ പേരാണ് നായകസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. ഓള്‍റൗണ്ടര്‍ ക്രുണാള്‍ പാണ്ഡ്യയെയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ബറോഡ ടീമിന്റെ നായകനാണ് ക്രുണാള്‍ പാണ്ഡ്യ.
2013 മുതല്‍ 2021 വരെ വിരാട് കോഹ്ലി ആര്‍സിബി ക്യാപ്റ്റനായിരുന്നിട്ടുണ്ട്. തുടര്‍ന്ന് ഫാഫ് ഡു പ്ലെസിസ് നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഈ സീസണില്‍ 40 കാരനായ ഡുപ്ലെയിസ് ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് കളിക്കുക.