കരുത്തന്‍മാരുടെ പോരാട്ടം; ഇന്ത്യ- ഓസ്‌ട്രേലിയ ചാംപ്യന്‍സ് ട്രോഫി സെമി ഇന്ന്

Advertisement

ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഓസീസിനെ നേരിടും.   ഉച്ചയ്ക്ക് 2.30 മുതൽ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് വേദി. ടീമിലെ പ്രധാന ബൗളർമാർ ആരുമില്ലാതെയാണ് ഓസീസിന്റെ വരവ്. ഇന്ത്യയാകട്ടെ സ്പിൻ ബൗളിങ് കരുത്തിൽ തുടർച്ചയായ മൂന്നുജയം നേടിയതിന്റെ ആത്മവിശ്വാസത്തിലും.

ഏകദിന ലോകകപ്പുകളിൽ 14 തവണയാണ് ഇന്ത്യയും ഓസീസും പരസ്പരം ഏറ്റുമുട്ടിയത്. ഇതിൽ മേൽക്കൈ ഓസ്ട്രേലിയയ്ക്കാണ്. ഓസീസ് 9 തവണ വിജയിച്ചപ്പോൾ അഞ്ച് തവണയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. 1983-ലെ ലോകകപ്പിൽ ആദ്യമായി ഏറ്റുമുട്ടിയപ്പോൾ ഓസീസ് 162 റൺസിനാണ് വിജയിച്ചുകയറിയത്. അതേ ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ 118 റൺസ് ജയവുമായി പകരം വീട്ടി. അന്നുമുതൽ ഇങ്ങോട്ട് ഏകദിനലോകകപ്പുകളിൽ ഇന്ത്യ-ഓസീസ് പോരാട്ടം വേറിട്ടുനിൽക്കുന്നു. 2003,2023 വർഷങ്ങളിലാണ് ലോകകപ്പ് ഫൈനലുകളിൽ ഇന്ത്യയും ഓസീസും ഏറ്റുമുട്ടിയത്. രണ്ടിലും ഇന്ത്യ തോറ്റു. സെമിയിൽ ഏറ്റുമുട്ടിയ 2015-ലും ജയം ഓസീസിനൊപ്പമായിരുന്നു.

എന്നാൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കാണ് മേൽക്കൈ. നാല് തവണ ഏറ്റുമുട്ടിയപ്പോൾ രണ്ട് വട്ടം ഇന്ത്യ ജയം സ്വന്തമാക്കിയപ്പോൾ ഒരു തവണ മാത്രമാണ് ഓസീസിന് ജയിക്കാനായത്. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. 1998,2000 വർഷങ്ങളിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്വാർട്ടറിലാണ് ഇന്ത്യ ഓസീസിനെ കീഴടക്കിയത്. 2006-ലെ ഗ്രൂപ്പ് മത്സരത്തിൽ ഓസീസ് ഇന്ത്യയെ തോൽപ്പിച്ചപ്പോൾ 2009-ലെ പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here