ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡ് ഫൈനലില്‍. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് പരാജയപ്പെടുത്തിയാണ് കിവീസ് ഫൈനലിലെത്തിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 363 റണ്‍സെന്ന കൂറ്റന്‍ റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.
ഡേവിഡ് മില്ലർ സെഞ്ച്വറിയടിച്ച് പുറത്താവാതെ നിന്ന് പൊരുതിയെങ്കിലും ലക്ഷ്യം നേടാൻ ആയില്ല. 67 പന്തില്‍ നിന്ന് പുറത്താകാതെ 100 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. മാര്‍ച്ച് ഒന്‍പതിന് നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയാണ് ന്യൂസിലാന്‍ഡിന്റെ എതിരാളികള്‍.