‘സാറേ തല മാസ്’…. വൈറലാകുന്നു സിഎസ്‌കെ പങ്കുവച്ച ധോണിയുടെ പുതിയ ചിത്രം

Advertisement

മുണ്ടും ഷര്‍ട്ടും ധരിച്ച് കൂളിങ് ഗ്ലാസും വെച്ച് സ്‌റ്റൈലായി നടന്നുവരുന്ന ധോണി… സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എം.എസ് ധോണിയുടെ ചിത്രം. ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
‘സാറേ തല മാസ്’ എന്ന ക്യാപ്ഷനോടെയാണ് ‘തല’യുടെ പുതിയ ചിത്രം സിഎസ്‌കെ പോസ്റ്റ് ചെയ്തത്. സിനിമാ ഹീറോസിനെ വെല്ലുന്ന ലുക്കിലാണ് ധോണിയെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഈ ലുക്ക് ഒറിജിനലാണോയെന്ന് ചോദിച്ചും ആരാധകരില്‍ ചിലര്‍ രംഗത്തെത്തുന്നുണ്ട്.

Advertisement