ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ബാറ്റിങ്. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് കൊൽക്കത്തയെ ബാറ്റിംഗിന് അയയ്ക്കുക യായിരുന്നു. മത്സരം നടക്കുന്ന കൊല്‍ക്കത്തയില്‍ ഓറഞ്ച് അലര്‍ട്ട് ആയതിനാൽ കാലാവസ്ഥ മത്സരത്തിന് ഭീഷണിയാണ്.
മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത ഡി കോക്കാണ് പുറത്തായത്. ജോഷ് ഹേസൽവുഡിനാണ് വിക്കറ്റ്. സുനിൽ നരൈനും അജിങ്ക്യ രഹാനയുമാണ് ക്രീസിൽ.